KUWAITMIDDLE EAST

തനിമ കുവൈറ്റിൻ്റെ 19-ആം ദേശീയ വടംവലി മത്സരത്തിൽ യു.എൽ.സി കെ.കെ.ബി കിരീടം നേടി

കുവൈറ്റ്: മലയാളി സമൂഹത്തിൻ്റെ പ്രിയപ്പെട്ട കായികോത്സവമായി മാറിയ ഓണത്തനിമ വടംവലി ചാമ്പ്യൻഷിപ്പ് 2025 വൻ ആവേശത്തിൽ സമാപിച്ചു. ഇത്തവണത്തെ മത്സരവേദിയായ “എം.ടി നഗർ” ഇൻ്റർനാഷണൽ വോളിബോൾ താരം ശിവാനി ചൗഹാൻ ഉദ്ഘാടനം ചെയ്തു. ജിൻസ് മാത്യൂവിൽ നിന്ന് ഫ്ലാഗ് ഏറ്റുവാങ്ങി മാങ്കോ ഹൈപ്പർ പ്രതിനിധി സയീദ് ആരിഫ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.

ശ്രദ്ധയാർജ്ജിച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യു.എൽ.സി കെ.കെ.ബി ടീം സാൻസിലിയ എവർ റോളിംഗ് ട്രോഫിയും കൂടാതെ കെ.ഡി 401 രൂപയുടെ സമ്മാനത്തെയും കരസ്ഥമാക്കി 19-ആം ദേശീയ വടംവലി ചാമ്പ്യന്മാരായി.

ഒന്നാം സ്ഥാനം – യു.എൽ.സി കെ.കെ.ബി
 • സാൻസിലിയ എവർ റോളിംഗ് ട്രോഫി
 • സമ്മാനം: കെ.ഡി 401

രണ്ടാം സ്ഥാനം – ഓഷ്യൻസ് എൻജിനിയറിംഗ് വിന്നേഴ്സ് കുവൈറ്റ്
 • ബ്ലൂലൈൻ എവർ റോളിംഗ് ട്രോഫി
 • സമ്മാനം: കെ.ഡി 301

മൂന്നാം സ്ഥാനം – ഗ്ലോബൽ ഇൻ്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ് – A
 • നെസ്റ്റ് & മിസ്റ്റ് എവർ റോളിംഗ് ട്രോഫി
 • സമ്മാനം: കെ.ഡി 201

നാലാം സ്ഥാനം – ബ്രദേഴ്സ് ഓഫ് ഇടുക്കി
 • ലൈഫ് സോൺ ജിം എവർ റോളിംഗ് ട്രോഫി
 • സമ്മാനം: കെ.ഡി 101


ക്വാർട്ടർ ഫൈനലിലെ ടീമുകൾ

  • പവിഴം ജ്വല്ലറി ഫ്രണ്ട്സ് ഓഫ് കുവൈറ്റ് – A
  • സിറ്റി ക്ലിനിക് ഫ്രണ്ട്സ് ഓഫ് കുവൈറ്റ് – B
  • അലി ബിൻ അലി ഫ്രണ്ട്സ് ഓഫ് കുവൈറ്റ് – C
  • ടിൻക്ലിൻ കിഡ്സ് പ്ലാനറ്റ് ഫ്രണ്ട്സ് ഓഫ് രജീഷ് – B

ഈ ടീമുകൾ യോഗ്യതനേടി ശ്രദ്ധേയമായ മികച്ച പ്രകടനം കാഴ്ചവച്ചു.

ടീം അബ്ബാസിയ ബ്രദേഴ്സ് ഓഫ് ഐഎകെ ഇടുക്കി, ആഹാ കുവൈറ്റ് ബ്രദേഴ്സ്, “Q” പോയിൻ്റ് സൊല്യൂഷൻസ് ചലഞ്ചേഴ്സ് കുവൈറ്റ്, റാസ് അൽ ഖലീജ് കെകെബി, കെൻ്റ് കെകെബി, ഭാരത് ടാക്സി അസോസിയേഷൻ കുവൈറ്റ് എന്നിവയും ഈ വർഷത്തെ മത്സരത്തിനെ കൂടുതൽ ആവേശ ഭരിതമാക്കി.

  • മികച്ച ഭാവി താരം: വിഷ്ണു (ഓഷ്യൻസ് എൻജിനിയറിംഗ് വിന്നേഴ്സ് കുവൈറ്റ്)
  • മികച്ച ബാക്ക്: ഭൂവനേഷ് തവകാട്ടിൽ (യു.എൽ.സി കെ.കെ.ബി)
  • മികച്ച ഫ്രണ്ട്: ജോബിൻ ജോസഫ് (ബ്രദേഴ്സ് ഓഫ് ഇടുക്കി)
  • മികച്ച കോച്ച്: ഹർഷദ് കെവിസി പാലക്കാട്
    (ഗ്ലോബൽ ഇൻ്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ് – A)
  • മികച്ച ക്യാപ്റ്റൻ: ചന്തു (ഓഷ്യൻസ് എൻജിനീയറിംഗ് വിന്നേഴ്സ് കുവൈറ്റ്)
  • ടൂർണമെൻ്റിലെ മികച്ച താരം: നവാസ് പുതുപറമ്പിൽ (യു.എൽ.സി കെ.കെ.ബി)
  • ഫെയർ പ്ലേ ടീം: ബ്രദേഴ്സ് ഓഫ് ഇടുക്കി
  • തനിമ സ്പോർട്സ് ഐക്കൺ അവാർഡ്: സജി പാപ്പച്ചൻ

പെൺതനിമ അംഗങ്ങളായ ഷീലു ഷാജി, ഉഷ ദിലീപ്, ഡയാന സവിയോ, വിബി വിജേഷ്, ജിജി ഡൊമിനിക്ക്, അനില ഷാമോൻ, ജൻസി ബിനോയ്, സ്വപ്ന ജോജി എന്നിവർ വ്യക്തിഗത ക്യാഷ് അവാർഡുകളും മെഡലുകളും വിതരണം ചെയ്തു. ലിറ്റി ജേക്കബ്, ബിനോയ് എബ്രഹാം, ജിൻസ് മാത്യു, ജിനോ കെ അബ്രഹാം, ഷോബിൻ സിറിയക്, ഹബീബുള്ള മുറ്റിചൂർ, മെനീഷ് വാസ്, റുഹൈൽ വിപി, ജേക്കബ് മാത്യു, ജിയോമോൻ ജോസഫ്, ഫ്രെഡി ഫ്രാൻസിസ്, ലാലു, ഷാജി വർഗീസ്, ജോമി ജോസ്, സലീം ടി.പി, ഷംസുദ്ദിൻ കൂക്കു, സംഗീത്, ഷാമോൻ ജേക്കബ്, പ്രശാന്ത് ചെല്ലപ്പൻ, വിനോദ് എന്നിവർ മത്സരവേദി കാര്യക്ഷമമായി നിയന്ത്രിച്ചു. കുവൈറ്റിലെ മലയാളി കായികപ്രേമികളെയും പ്രവാസി കൂട്ടായ്മകളെയും ഒരുമിപ്പിച്ച ഓണത്തനിമ 2025, മികച്ച സംഘാടനവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ഈ വർഷവും ശ്രദ്ധേയമായി.