BusinessTHRISSUR

സോഫ്റ്റ് ഫുഡ്സ് ക്‌ളൗഡ്‌ കിച്ചൺ പ്രവർത്തനം ആരംഭിച്ചു

വലപ്പാട്: വലപ്പാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ഫുഡ്സിന്റെ ക്‌ളൗഡ്‌ കിച്ചൻ കരയാവട്ടം വട്ടപ്പരത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമങ്ങളിൽ ഉണ്ടാകുന്ന വ്യാവസായിക യൂണിറ്റുകൾ പ്രചാരം നേടുന്ന കാലമാണിതെന്നും അതേ സമയം പ്രത്യേകിച്ച് ഭക്ഷ്യ നിർമ്മാണ വിതരണ സംരംഭങ്ങൾ മികച്ച ഗുണനിലവാരം ഉറപ്പു വരുത്തി ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കേണ്ടവർ ആണെന്നും പ്രസിഡന്റ് ഷിനിത ആഷിഖ് ഓർമ്മിപ്പിച്ചു. പഞ്ചായത്ത് മെമ്പർമാരായ പ്രഹർഷൻ കണക്കാട്ട്, ഷൈൻ നെടിയിരിപ്പിൽ എന്നിവർ ആദ്യ വില്പന സ്വീകരിച്ചു . ജസിന്ത ഷാജി സ്വാഗതവും, വേലായുധൻ കണക്കാട്ട് നന്ദിയും രേഖപ്പെടുത്തി. തിലകൻ കണക്കാട്ട് പ്രസിഡന്റ് ഷിനിത ആഷിഖിന് സ്നേഹ മധുരം കൈമാറി. ഗ്രീഷ്മ ജലിൻ ഏകോപനം നിർവ്വഹിച്ചു.


സോഫ്റ്റ് ഫുഡ്‌സിന്റെ ക്‌ളൗഡ്‌ കിച്ചണിൽ നിന്ന് പ്രാരംഭ ഘട്ടത്തിൽ തനത് നാടൻ രുചിക്കൂട്ടുകളോടെ ബിരിയാണി, നെയ്‌ച്ചോറ്, ഊണ്, പൊതിച്ചോറ് കൂടാതെ എല്ലാ വിധത്തിലുമുള്ള സദ്യ ഉൾപ്പെടെയുള്ള പാർട്ടി ഓർഡറുകളും സ്വീകരിക്കുമെന്നും അതോടൊപ്പം വലപ്പാട് പഞ്ചായത്തിലെ എല്ലാ സെന്ററുകളിലും വിവിധ കടകളിൽ ഓർഡർ അനുസരിച്ച് വിഭവങ്ങൾ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടന്നും സമീപ ഭാവിയിൽ തന്നെ നിരവധി ഉത്പന്നങ്ങൾ സോഫ്റ്റ് ഫുഡ്സ് ബ്രാൻഡിൽ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും പ്രൊമോട്ടർമാരായ ജസിന്ത ഷാജി, ലിന്റോ കണക്കാട്ട്, ജലിൻ കോഴിപറമ്പിൽ എന്നിവർ അറിയിച്ചു.


അരവിന്ദൻ കണക്കാട്ട്, രഞ്ജിത്ത് തെക്കേപനക്കൽ, ശോഭ കരിപ്പാടത്ത്, കമലാക്ഷി വേലായുധൻ, നീന ആനി, സുബി ചെട്ടിപ്പറമ്പിൽ, ഹർഷൻ കണക്കാട്ട്, സരസ ശശി, ബിജു കണക്കാട്ട്, മിനി കനകൻ, ബേബി ഗോപാലൻ, ധന്യ ഗോപാലൻ, സഫ്ന സലിം, ജ്യോതി വലിയപറമ്പിൽ, മീര തിലകൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

One thought on “സോഫ്റ്റ് ഫുഡ്സ് ക്‌ളൗഡ്‌ കിച്ചൺ പ്രവർത്തനം ആരംഭിച്ചു

Comments are closed.