ലുലു ഗ്രൂപ്പിന്റെ ‘LOT – ദി വാല്യൂ ഷോപ്പ്’ പുതിയ ഔട്ട്ലെറ്റ് സാൽമിയ ദി വാക്ക് മാളിൽ
കുവൈറ്റ് : കുവൈറ്റിലെ ഷോപ്പർമാരുടെ പ്രിയപ്പെട്ട ബഡ്ജറ്റ് ഫ്രണ്ട്ലി ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ LOT – ദി വാല്യൂ ഷോപ്പ് തങ്ങളുടെ രണ്ടാമത്തെ വിപുലമായ ഔട്ട്ലെറ്റ് സാൽമിയ ദി വാക്ക് മാളിൽ തുറന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ. സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഏകദേശം 2200 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ പുതിയ സ്റ്റോർ, കുറഞ്ഞ വിലയിൽ മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ബയിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ, കുവൈറ്റ് റീജിയൻ ഡയറക്ടർ ശ്രീജിത്, റീജിയണൽ ഡയറക്ടർ സകീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് LOT-ന്റെ പ്രത്യേകത. ഭൂരിഭാഗം ഉൽപ്പന്നങ്ങളും 1.9 KD-യിൽ താഴെ ലഭ്യമാക്കിയിട്ടുണ്ട് എന്നത് സ്മാർട്ട് ഷോപ്പർമാരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

ഫാഷൻ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ആക്സസറികൾ, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി, ആഭരണങ്ങൾ, ഹോം ഡെക്കർ, ട്രാവൽ ആക്സസറികൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരേ കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന തരത്തിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പുതിയ വിന്റർ സീസണൽ കലക്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.



