BusinessKUWAIT

പെരുന്നാളിനെ വരവേൽക്കാൻ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ; 48 ശാഖകളിൽ വൻ ഓഫറുകളും ഒരുക്കങ്ങളും

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ സമാപനത്തോടെ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുവൈറ്റിൽ വിപുലമായ ഓഫറുകളും ഒരുക്കങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ ഗ്രാൻഡ് ഹൈപ്പർ തയ്യാറായി. രാജ്യത്തുടനീളമുള്ള 48 ശാഖകളും പെരുന്നാളിനെ വരവേൽക്കാൻ സർവ്വസജ്ജമായതായി മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


ആഗോളവും പ്രാദേശികവുമായ വിപണി വെല്ലുവിളികൾ നിലനിൽക്കുന്നതിനിടയിലും ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം കൂടാതെയുള്ള ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിലക്കിഴിവുകൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങൾ മുതൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും പ്രത്യേക വിലയിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കുവൈറ്റിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ, ഗ്രാൻഡ് ഫ്രഷ് സ്റ്റോറുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.
പെരുന്നാൾ ഷോപ്പിംഗ് കൂടുതൽ ആകർഷകമാക്കാൻ ഗിഫ്റ്റ് വൗച്ചർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങളും പാദരക്ഷകളും ഉൾപ്പെടുന്ന വിഭാഗങ്ങളിൽ നിന്ന് 15 ദിനാർ വിലയുള്ള സാധനങ്ങൾ വാങ്ങുന്നവർക്ക് 5 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. കൂടാതെ ഭക്ഷ്യവസ്തുക്കൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പ്രത്യേക വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.


പെരുന്നാൾ തിരക്ക് മുന്നിൽ കണ്ട് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും മതിയായ സ്റ്റോക്ക് ഒരുക്കിയിട്ടുണ്ട്. വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിനായി സർക്കാർ തലത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ എത്തിച്ച് സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും മികച്ച ഷോപ്പിംഗ് അനുഭവം നൽകുകയെന്നതാണ് ലക്ഷ്യമെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റ് വ്യക്തമാക്കി.