ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്നു
കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ ശ്രിംഖലയായ ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്നു. ഫഹാഹീൽ ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ 29,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന പുതിയ സ്റ്റോർ ആധുനിക സൗകര്യങ്ങളോടെ വിപുലമായ ഷോപ്പിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയും റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തെഹ്‌സീർ അലി, സിഒഒ മുഹമ്മദ് അസ്ലം, ഡയറക്ടർ (ലാംകോ) അമാനുല്ല എന്നിവരും മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റിലെ 46-മത് ഔട്ട്ലെറ്റായി പ്രവർത്തനം ആരംഭിച്ച പുതിയ ശാഖയിൽ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രാൻഡ് ഹൈപ്പറിന്റെ നിലവാരവും സേവനവും ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുമെന്നും പുതിയ ശാഖയും ഫഹാഹീലിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ശ്രദ്ധേയമാകുമെന്നും റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പ്രത്യാശ പ്രകടിപ്പിച്ചു .



