ഇന്ത്യൻ ആർട്ട് ഫെഡറേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കുവൈറ്റ് : ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈറ്റ് (ഐ .എ .എഫ് )സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ മേഖലകളിലെ നിരവധിപേർ പങ്കെടുത്തു. ഐ .എ .എഫ് പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരും, പ്രഗത്ഭ വ്യക്തിത്വങ്ങളും, കലാ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
“വിശപ്പിന്റെ കാഠിന്യത്തോടൊപ്പം, അന്യരുടെ ദീനത തിരിച്ചറിയാനുള്ള ശരിയായ സന്ദർഭമാണ് റംസാൻ നാളുകളിലൂടെ നമുക്ക് ലഭ്യമാവുക ” എന്ന് കുവൈറ്റിലെ പ്രമുഖ മതപണ്ഡിതനും ഇംഗ്ലീഷ് മദ്രസ്സ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ്, മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
ഐ.എ .എഫ് ചെയർമാനും എഴുത്തുകാരനുമായ പ്രേമൻ ഇല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹജാവബോധത്തിന്റെ സഹാനുഭൂതിയാൽ സാന്ദ്രമായ കാലം കൂടിയാണ് വ്രതകാലം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫ്യുച്ചർ ഐ തീയേറ്റർ ചെയർമാൻ ഷമീജ്കുമാർ, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിജൂ കടവിൽ, ലോക കേരള സഭാംഗം ഉണ്ണിമായ, അജപാക് ചെയർമാൻ രാജീവ് നാടുവിലേമുറി, പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത്, മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ പി അലക്സ്, മലപ്പുറം ജില്ലാ അസോസിയേഷൻ ചെയർപേഴ്സൺ അനു, വെൽഫെയർ കേരള വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു, തിരുവനന്തപുരം (ടെക്സാസ് )അസോസിയേഷൻ ജനറൽ സെക്രട്ടറി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും ട്രെഷറർ ലിജോ നന്ദിയും പറഞ്ഞു.
ജോയിന്റ് സെക്രട്ടറി മുരളി മുരുകാനന്ദൻ ,ബോണികുര്യൻ ,കണ്ണൻ ,പ്രതീഷ് ,ജെറി ,കിരൺ ,പ്രിയ, നിർമ്മലാദേവി എന്നിവർ ഏകോപനം നടത്തി.