FEATURED

മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | പ്രോവിന്റ്

വികസനത്തിന്റെ അലകും പിടിയും മാറ്റണം’

സിപിഐ എം എൽ കേന്ദ്ര കമ്മിറ്റി അംഗവും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ആയ പ്രോവിന്റിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കുറിച്ചും വികസനത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ.

”സമ്പന്നർ അതിസമ്പന്നരാകുന്നതാണ് ഇന്ത്യൻ വികസനം. ഒരു ശതമാനം വരുന്ന അതി സമ്പന്നരാണ് സമ്പത്തിൻ്റെ പകുതിയും കൈവശപെടുത്തിയിരിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ദരിദ്ര കർഷക വിഭാഗങ്ങളും, ചെറുകിട ഉത്പാദകരും ചില്ലറ വ്യാപാരികളും, പരമ്പരാഗത ഉത്പാദന സംവിധാനങ്ങളും അങ്ങേയറ്റം തകർച്ചയിലാണ്. ആദിവാസി, ദളിത്, കർഷക തൊഴിലാളികൾ തുടങ്ങിയവരുടേയും മറ്റധ്വാനിക്കുന്ന ബഹുജനങ്ങളുടെയും ജീവിത നിലവാരത്തിൽ കാര്യമായ പുരോഗതി ഒന്നും വന്നിട്ടില്ല എന്ന നേർകാഴ്ച തന്നെയാണ് ഈ ചിന്തയെ ബലപ്പെടുത്തുന്നത് . .
ചുരുക്കത്തിൽ ലാഭകൊതിയാണ് വികസനത്തിൻ്റെ ചാലകശക്തി. മുഴുവൻ പേരുടെയും വിദ്യാഭ്യാസം തൊഴിൽ പാർപ്പിടം വസ്ത്രം ഇതൊന്നും വികസനത്തിൻ്റെ ലക്ഷ്യമല്ല. കമ്പോളമാണ് അക്ഷരാർത്ഥത്തിൽ എല്ലാം നിർണയിക്കുന്നത്. ലോക ബാങ്കും ഐ എം എഫ് ഉം നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ ഒരു ആസൂത്രണവും നടക്കുന്നില്ല എന്ന് തന്നെയാണ് എൻ്റെ പക്ഷം.
ഗാന്ധിജിക്ക് ഒരു വികസന സങ്കൽപം ഉണ്ടായിരുന്നു. യൂറോപ്പും ദക്ഷിണാഫ്രിക്കയും അറിഞ്ഞു വന്ന ഗാന്ധിജി പറഞ്ഞു
എല്ലാപേരുടെയും ആവശ്യങ്ങൾ നമുക്ക് നിർവഹിക്കാനാകും, ആർത്തി തൃപ്തിപ്പെടുത്താനാവില്ല. ടാറ്റ ബിർള പ്ലാൻ അഥവാ ബോംബെ പ്ലാൻ അംഗീകരിച്ചവരാണ് ഇന്ത്യൻ ബൂർഷ്വാ നേതൃത്വത്തിൽ വന്നത്.
ഒരു രാജ്യത്തിൻ്റെ വികസനവും സംസ്കാരവും തിരിച്ചറിയാൻ സ്ത്രീകളുടെ അവസ്ഥ പരിശോധിച്ചാൽ മതി എന്നു പറയും. ലിംഗ നീതിയുടെ കാര്യത്തിൽ 131 ആണ് നമ്മുടെ സ്ഥാനം. യു എൻ ഡി പി റിപ്പോർട്ടിൽ 128 ഉം. ആധുനിക നവോഥാന കാലത്ത് രണ്ടു നൂറ്റാണ്ടിൽ കുറയാതെ കോളനിയാക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ബ്രിട്ടൻ ഉൾപ്പെടുന്ന പശ്ചാത്യ രാജ്യങ്ങൾ ഇങ്ങോട്ട് ആകർഷിക്കപ്പൊടുന്ന കാലത്ത് ലോക ഉത്പാദനത്തിൻ്റെ നാലിലൊന്നോളം വരും ഇന്ത്യൻ ആഭ്യന്തരഉത്പാദനം. ഇന്ന് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ചൈനയുടെ പത്തിൽ ഒന്നാണ്.
ഇന്ത്യ ഒരു മുതലാളിത്ത കമ്പോളമാണ്.നമ്മുടെ വികസനം ചർച്ച ചെയ്യുമ്പോൾ എടുക്കാൻ കഴിയുന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ വികസനവും അധികാര മാറ്റത്തിന് ശേഷം നടന്ന വികസനവുമാണ്.
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യം അധിനിവേശത്തെ ധീരതയോടെ ചെറുത്തത് ആദിവാസികളാണ്. അവരുടെ ആവാസ വ്യവസ്ഥയും
ജീവിതോപാദി കളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാൻ നടന്ന ചെറുത്ത് നിൽപ്പിൽ കൂട്ട രക്ത സാക്ഷിത്വങ്ങളും സങ്കൽപിക്കാനാവാത്ത നഷ്ടങ്ങളും അവർ നേരിട്ടു.1857- ൽ ഒന്നാം സ്വാതന്ത്ര്യ സമരം. ജാൻസിയിലെ റാണി ലക്ഷ്മിഭായ് ഉൾപ്പെടെ എണ്ണമറ്റ രക്ത സാക്ഷിത്വങ്ങൾ സൃഷ്‌ടിച്ച സമരം അടിച്ചമർത്തപ്പെട്ടു. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് രാജ്ഞി ഭരണം നേരിട്ട് ഏറ്റടുത്തു.
ഒട്ടനവധി സാമൂഹ്യ നവോഥാന പ്രസ്ഥാനങ്ങൾ മത നവീകരണ പ്രസ്ഥാനങ്ങൾ 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1920 ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഹിന്ദു മഹാ സഭ പിന്നെ ആർ എസ് എസ് എന്നിവയെല്ലാം നിലവിൽ വന്നു. ദേശീയ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലേക്ക് ഗാന്ധിജി ഉയരുന്നതിന് മുമ്പ് ഇന്ത്യയിൽ കമ്പനി നിയമം 1912 നിലവിൽ വന്നിരുന്നു.
രണ്ടാം ലോക യുദ്ധം ലോകത്തെയും ഇന്ത്യയെയും മാറ്റി മറച്ചു. ഗാന്ധിജി ആയിരുന്നു ദേശീയ പ്രസ്ഥാനം. വിഭജനവും അധികാര കൈമാറ്റവും പുതിയ ദേശീയ നേതൃത്വവും ഗാന്ധിജിയെ ഒറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യ പ്രതിപക്ഷമായി.
യുദ്ധനന്തര ലോക വികസനം നിർണായിച്ചത് ഐ എം എഫ് ഉം ലോക ബാങ്കും അമേരിക്കൻ സാമ്രാജ്യത്തവുമാണ്.
സാമ്രാജ്യത്വ മൂലധനം ജാതി മേധാവിത്വ പുരുഷധിപത്യ മൂല്യങ്ങൾ സാങ്കേതിക വിദ്യ ഇതെല്ലാം പിന്നീട് ഇന്ത്യയിൽ വികസന സങ്കൽപം രചിച്ചു.
അദാനി അംബാനി മോഡി ഭരണത്തിൽ തൊഴിലാളി അന്തസ്സ് അടയാളം ലേബർ കോഡ് ആണ്. കേരളത്തിലേക്ക് ഒതുക്കപ്പെട്ട സിപിഐ എം ഒരു ബദലും നടപ്പിലാക്കുന്നില്ലെന്നാണ് ഡോ തോമസ് ഐസക് പറഞ്ഞത്.
ഇന്ത്യയിൽ കോർപറേറ്റുകൾക്കും വിദേശ മൂലധാനത്തിനും ലഭിക്കുന്ന അന്തസ്സ്, കർഷക ദ്രോഹ നിയമങ്ങൾ, തൊഴിലാളി ജീവിതവും കർഷക ആത്മഹത്യകളും, ആദിവാസികളും ദളിതരും നേരിടുന്ന അടിച്ചമർത്തലും ന്യുപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരതയും മാറ്റിനിർത്തി എന്ത് വികസന ചർച്ചയാണ് നടത്താനാവുക. “