THRISSUR

കഴിമ്പ്രം വിദ്യാർത്ഥിക്ക് വലപ്പാട് സ്നേഹ കൂട്ടായ്മ–എൻഎസ്എസ് യൂണിറ്റ് സ്നേഹവീട് സമർപ്പിച്ചു

കഴിമ്പ്രം: വലപ്പാട് സ്നേഹ കൂട്ടായ്മയും കഴിമ്പ്രം സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്ന് സ്നേഹവീട് സമർപ്പിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കഴിമ്പ്രം സ്കൂൾ വിദ്യാർത്ഥിക്കായി ജീവിക്കാൻ അനുയോജ്യമല്ലാത്ത സാഹചര്യത്തിലുള്ള വീടിൻ്റെ പണി പൂർത്തിയാക്കി.

സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം തൃശ്ശൂർ സബ് കളക്ടർ അഖിൽ വി മേനോൻ നിർവഹിച്ചു. ചടങ്ങിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സ്നേഹാദര സമർപ്പണം നടത്തി.

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കാട്ടൂർ എസ്.എച്ച്.ഒ. ഇ.ആർ. ബൈജു, സാഹിത്യകാരൻ ഹുസൈർ മുഹമ്മത്, ഷൈജൻ ശ്രീവത്സം, ഹുസൈൻ പുതിയ വീട്ടിൽ, ജയചന്ദ്രൻ മാസ്റ്റർ വലപ്പാട്, ബിനോയ് തൈപ്പറമ്പത്ത്, സുനിൽ ചെമ്പകശ്ശേരി, ജോയ്സ് ആദർശ്, വൈറൽ പാട്ട് ഫാമിലി തളിക്കുളം, കെ.എൻ. കണ്ണൻ, മീര രവികുമാർ, മെഹർ ചാമക്കാല, ആർച്ച സുദീപ് കുമാർ, ആവണി ജയചന്ദ്രൻ, ഷെസ പർവിൻ, നന്ദന, നിരോഷ രഞ്ജിത്ത്, നീതു ടി.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അധ്യാപകൻ മുവഫഗ് ഹുദവി നബിദിന സന്ദേശം നൽകി. ഹെൽത്ത് സൂപ്പർവൈസർ ടി.പി. ഹനീഷ് കുമാർ, വാർഡ് മെമ്പർ സിനി സതീഷ്, ചെന്ത്രാപ്പിന്നി മെർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് രവീന്ദ്രൻ ഉള്ളാട്ടിൽ, മൊയ്തീൻകുട്ടി എം.സി.എം., പി.ടി.എ. പ്രസിഡണ്ട് രമേശ് പള്ളത്ത്, ശ്രീകാന്ത് മാസ്റ്റർ, ഷാഫി പുളിഞ്ചോട്, ടൗൺ ഓഫ് ചെന്ത്രാപ്പിന്നി പ്രസിഡണ്ട് കല്യാൺ കുമാർ പി.ബി. എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രീതി പ്രേമചന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ്റെ ഗാനമേളയും അൽ മുറാദ് മാപ്പിള കലാവേദിയുടെ കലാപരിപാടികളും അരങ്ങേറി.