BusinessKUWAITMIDDLE EAST

കുവൈറ്റിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ‘മാംഗോ മാനിയ 2026’ന് തുടക്കമായി

കുവൈറ്റ് സിറ്റി: മാമ്പഴപ്രേമികൾ ഏറെ കാത്തിരുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ ഈ സീസണിലെ ‘മാംഗോ മാനിയ 2026’ മേളയ്ക്ക് അൽ-റായി ഔട്ട്‌ലെറ്റിൽ തുടക്കമായി. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് സീനിയർ മാനേജ്‌മെന്റ് പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതിലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് മേളയിൽ അണിനിരത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഇനങ്ങളായ അൽഫോൻസോ, ബദാമി, മല്ലിക, തോതാപുരി, രാജാപുരി, കേസരി, മാൽഗോവ, ഇമാം പസന്ദ് എന്നിവയ്‌ക്കൊപ്പം യെമനിൽ നിന്നുള്ള അപൂർവ്വ ഇനമായ ഗൽപത്തൂരും മേളയിലെ പ്രധാന ആകർഷണങ്ങളാണ്.

ഫ്രഷ് മാമ്പഴങ്ങൾക്ക് പുറമെ മാമ്പഴ ജ്യൂസുകൾ, സ്മൂത്തികൾ, മാമ്പഴ ഹൽവ, പായസം, കറികൾ, അച്ചാറുകൾ എന്നിവയും മൗസ് കേക്ക്, ടാർട്ടുകൾ, പേസ്ട്രികൾ, മാംഗോ സ്വിസ് റോൾസ് തുടങ്ങിയ വൈവിധ്യമാർന്ന ഡെസേർട്ടുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്കായി സംഘടിപ്പിച്ച ‘മാംഗോ കേക്ക് ഡെക്കറേഷൻ മത്സരം’, മാമ്പഴ തീമിലുള്ള സെൽഫി ബൂത്തുകൾ, പ്രത്യേക അലങ്കാരങ്ങൾ എന്നിവ മേളയുടെ festive മൂഡ് ഇരട്ടിയാക്കുന്നു. കുവൈറ്റിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ആകർഷകമായ ഓഫറുകളോടെ ഈ മാമ്പഴക്കാലം ആസ്വദിക്കാനുള്ള അവസരമുണ്ട്.