ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിലെ 49-ാമത് ശാഖ ജഹ്‌റയിൽ നാളെ തുറക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ ജഹ്‌റയിൽ പ്രവർത്തനമാരംഭിക്കുന്നു. ജഹ്‌റ ബ്ലോക്ക് 5-ൽ ഒരുക്കിയിരിക്കുന്ന ഗ്രാൻഡ് ഹൈപ്പറിന്റെ രാജ്യത്തെ 49-ാമത് ശാഖ നാളെ (ബുധനാഴ്ച) രാവിലെ 11 മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകും.
ഏകദേശം 4,850 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ സ്റ്റോറിൽ നിത്യോപയോഗ സാധനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിശാലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ജഹ്‌റ മേഖലയിൽ ഗ്രാൻഡ് ഹൈപ്പർ ആരംഭിക്കുന്ന രണ്ടാമത്തെ ശാഖയാണിത്.
മിതമായ വിലയിൽ ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഗ്രാൻഡ് ഹൈപ്പറിന്റെ ലക്ഷ്യമെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസികൾക്കും സ്വദേശികൾക്കും ഒരേപോലെ സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയ പുതിയ ശാഖയിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.



