ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 49-ാമത് ശാഖ ജഹ്‌റയിൽ തുറന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റീട്ടെയിൽ വ്യാപാര രംഗത്തെ പ്രമുഖരായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ ജഹ്‌റയിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് ഹൈപ്പർ ശൃംഖലയുടെ രാജ്യത്തെ 49-ാമത് ശാഖയാണിത്.
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ് പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി ആദ്യ വിൽപന നടത്തി.
ലാംകോ എൻജിനീയറിങ് എം.ഡി അമാനുള്ള, ഡെട്രോയിറ്റ് കമ്പനി എം.ഡി വസീം വാഹിദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.

ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹസീർ അലി, സി.സി.ഒ.ഒ ഷരീഫ് ബി.സി തുടങ്ങി നിരവധി ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജഹ്‌റയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കുവൈറ്റ് സർക്കാരും ജനങ്ങളും നൽകുന്ന പിന്തുണയ്ക്ക് മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി.
അത്യാധുനിക രീതിയിലുള്ള വിപുലമായ ഷോപ്പിംഗ് സൗകര്യം. ഫ്രഷ് പച്ചക്കറികൾ, മാംസം, ഗ്രോസറി, ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻ ശേഖരം. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും പുതിയ ജഹ്‌റ ശാഖയിൽ ഏർപെടുത്തിയിട്ടുണ്ടന്ന് മാനേജ്‌മെന്റ് അറിയിച്ചു.



