കളഞ്ഞുകിട്ടിയ സ്വർണമാലയുടെ ഉടമയെ തേടുന്നു
തൃശ്ശൂർ: തൃശ്ശൂർ പട്ടിക്കാട് ഡ്രീം സിറ്റി പരിസരത്തു നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാലയുടെ ഉടമയെ തേടുന്നു. മാല പീച്ചി പോലീസ് സ്റ്റേഷനിൽ 2025 ജൂലൈ എട്ട് മുതൽ സൂക്ഷിച്ചു വരികയാണ്. അവകാശികളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കേരള പോലീസ് ആക്ട് 56 വകുപ്പ് അനുസരിച്ച് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ലേലം ചെയ്യുന്നതാണ്. 30 ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം ഉടമകൾ എത്തിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.



