THRISSUR

എടമുട്ടം ക്രിസ്തു രാജ ദേവാലയത്തിൽ അമ്പ്തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം

എടമുട്ടം: എടമുട്ടം ക്രിസ്തു രാജ ദേവാലയത്തിലെ വാർഷിക അമ്പ്തിരുന്നാൾ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു. കാട്ടൂർ സെൻ്റ് മേരീസ് ഇടവക വികാരി റവ. ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദേവാലയ വികാരി റവ. ഫാ. ജിബിൻ നായത്തോടൻ, കൈകാരൻ ടോണി തടിക്കാരൻ, ആൻ്റോ അയനിക്കൽ, തിരുനാൾ കൺവീനർ ജോൺസൺ കെ.എം., ഡി. പബ്ലിസിറ്റി കൺവീനർ ബെന്നി ആലപ്പാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.