കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് ഹൈസ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു
കരാഞ്ചിറ: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം വികസന ഫണ്ട് ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കിയത്. പ്രത്യേക വികസന നിധിയിൽനിന്നും 5 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. പത്ത് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.

സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് മനു മുഖ്യാതിഥിയായിരുന്നു. ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ വിൽസൺ ഈരത്തറ, ഫാ സിജോ ഇരുമ്പൻ, ആന്റോ പി തട്ടിൽ തുടങ്ങിയവർ സംസാരിച്ചു.



