THRISSUR

ജനശക്തി ഗ്രന്ഥശാല കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി

മതിലകം: മതിലകം കൂളിമുട്ടം ജനശക്തി ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് ഗ്രന്ഥശാലക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

മതിലകം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ.രമേഷ് ബാബു മുഖ്യാതിഥിയായി. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ, മതിലകം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.എം.ആൽഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എ.ബിനേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്.മോഹൻദാസ്, സെക്രട്ടറി എൻ.എസ്.ജയൻ, സംഘാടക സമിതി കൺവീനർ ബേബി പ്രഭാകരൻ, ചെയർപേഴ്സൺ കെ.സി.ഉണ്ണികൃഷ്ണൻ, ടി.കെ.ചന്ദ്രശേഖരൻ, എം.എ.വിജയൻ, ഇ.ജി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.