ബ്രഹ്മ തേജോമയം ക്ഷേത്രത്തിൽ ശിവരാത്രി വാവുബലിതർപ്പണം ഭക്തിസാന്ദ്രമായി
വലപ്പാട് ബീച്ച്: കൊടിമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മ തേജോമയം ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് വാവുബലിതർപ്പണം ഭക്തിസാന്ദ്രമായി നടന്നു. പുലർച്ചെ നാലുമണി മുതൽ രാവിലെ ഒൻപത് മണിവരെ നീണ്ടുനിന്ന ബലിതർപ്പണച്ചടങ്ങുകൾക്ക് ടി.കെ. സുതൻ ശാന്തി കാർമികത്വം വഹിച്ചു.
ശിവരാത്രി ദിനത്തിലെ വാവുബലി പ്രമാണിച്ച് നൂറുകണക്കിന് വിശ്വാസികൾ കടൽത്തീരത്ത് എത്തി പിതൃതർപ്പണം നടത്തി. കടൽക്കരയിൽ ഒരുക്കിയ പ്രത്യേക സൗകര്യങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. ദേവസ്വം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.
ഭക്തരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി വലപ്പാട് പോലീസ്, കോസ്റ്റൽ പോലീസ്, തൃപ്രയാർ ആക്ട്സ് പ്രവർത്തകർ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് സംഘം എന്നിവർ പുലർച്ചെ മുതൽ തന്നെ കടൽത്തീരത്ത് വിന്യസിച്ചിരുന്നു.



