THRISSUR

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ഒന്നരക്കോടിയുടെ പദ്ധതി

തളിക്കുളം: തളിക്കുളം ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്ത് ഒന്നരക്കോടി ചിലവഴിച്ച് ത്രിവത്സര പദ്ധതിയായി റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുവാൻ 2026 –27 വാർഷിക പദ്ധതിയിൽ വികസന സെമിനാറിൽ അംഗീകാരം നൽകി. പാർപ്പിടം ആരോഗ്യം കുടിവെള്ളം ശുചിത്വം കൃഷി എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി ഏഴ് കോടി 25 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് സെമിനാറിൽഅംഗീകാരം നൽകി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിലഗിരി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം അമൽ ടി പ്രേമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സേവിയർ പുലിക്കോട്ടിൽ (എങ്ങണ്ടിയൂർ ) ഐ എൻ സുധീഷ് (വാടാനപ്പള്ളി) ഷീബ അജയ് കൃഷ്ണൻ (തളിക്കുളം) പി വിനു (നാട്ടിക ) പി കെ മോഹനൻ (വലപ്പാട്) ജില്ലാ പഞ്ചായത്ത് അംഗം പി ഐ സജിത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നൗഷാദ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാമില സലിം പദ്ധതി അവതരണം നടത്തി. അംഗങ്ങളായ എംഎസ് ഭാസ്കരൻ, ഷോല മഹേഷ്, ഇർഷാദ് കെ,കെ ബി സുധ, ടി പി സോമൻ, അജ്മൽ ശരീഫ്, താരാ ബാബു രാജിഷ ശിവജി, ഹസീന താജു, ഷൈന മുഹമ്മദ്, സന്തോഷ് കുമാർ കേരാച്ചൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ദിലീപ് കുമാർ സെക്രട്ടറി വി എസ് റെജികുമാർ എന്നിവർ പ്രസംഗിച്ചു.