THRISSUR

ടെണ്ടർ ക്ഷണിച്ചു

മുല്ലശ്ശേരി: വനിത, ശിശുവികസന വകുപ്പിനു കീഴിൽ മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ട് കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 100 അങ്കണവാടികൾക്ക് 2025-26 വർഷത്തെ പ്രീസ്കൂൾ എജുക്കേഷൻ കിറ്റ്, അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ മാർച്ച് അഞ്ചിന് 12 മണി വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ശിശുവികസന പദ്ധതി കാര്യാലയവുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ:04872265570, 9188959753.