മണപ്പുറം സമീക്ഷ പുരസ്കാരങ്ങൾ സമ്മാനിച്ചു
തൃപ്രയാർ: മണപ്പുറം സമീക്ഷയുടെ നാലാമത് പുരസ്കാര സമർപ്പണ ചടങ്ങ് തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ പരിപാടി ഉദ്ഘാടനം ചെയ്തു. എം.ബി. സജീവൻ അധ്യക്ഷത വഹിച്ചു. അവാർഡ് സമിതിയുടെ വിലയിരുത്തലുകൾ എം.പി. സുരേന്ദ്രൻ അവതരിപ്പിച്ചു. പരിപാടിയിൽ രാമു കാര്യാട്ടത് സമഗ്ര സംഭാവന പുരസ്കാരം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്കമൽ സമ്മാനിച്ചു. 25,000 രൂപയും ശിൽപവുമാണ് പുരസ്കാരം.

കവിപി. സലീം രാജിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം കവയത്രി അനിത തമ്പിക്ക് നൽകി. കെ.വി. പീതാംബരൻ സ്മൃതി പുരസ്കാരം മുതിർന്ന രാഷ്ട്രീയ നേതാവ് പി. ആർ. കുറു പ്പിനും സമ്മാനിച്ചു. ഇ. എ. സുഗതകുമാർ, സി. ജി. അജിത് കുമാർ, ടി. ആർ. ശശികല എന്നിവർ ചേർന്ന് പുരസ്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. തുടർന്ന് പുരസ്കാര ജേതാക്കൾ സംസാരിച്ചു. ഈ പുരസ്കാരങ്ങൾക്ക് 10,000 രൂപയും ശിൽപവുമാണ് നൽകിയത്. ടി. എസ്. സുനിൽകുമാർ, വി. ആർ. പ്രഭ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. വിവിധ മേഖലകളിലെ സാഹിത്യ-സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.


