അസി. എക്സി. എഞ്ചിനീയർ-അസിസ്റ്റന്റ് എഞ്ചിനീയർ-ഓവർസിയർ നിയമനം അപേക്ഷകൾ ക്ഷണിച്ചു
മണ്ണുത്തി : കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ മണ്ണുത്തി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിംഗ് ഓഫീസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സർക്കാരിന്റെ പ്രൈസ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിലുള്ള വ്യക്തമായ അറിവും പരിചയവും ആവശ്യമാണ്. കിഫ്ബി പ്രവൃത്തികളുടെ മേൽനോട്ടപരിചയവും അഭിലഷണീയ യോഗ്യതയായി കണക്കാക്കും. സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം idwofficepkt@kvasu.ac.in എന്ന മെയിലിലേക്ക് മാർച്ച് 15 ന് വൈകീട്ട് 5.30 ന് മുൻപായി അയക്കണം.കൂടുതൽ വിവരങ്ങൾക്കായി www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



