THRISSUR

വാക്-ഇൻ-ഇൻറർവ്യൂ

തൃശ്ശൂർ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ തൃശ്ശൂർ ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രൻ്റീസിനെ നിയോഗിക്കുന്നതിന് വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രി/ മൈക്രോ ബയോളജി/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോട് കൂടിയ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 32 വയസാണ് പ്രായ പരിധി. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പറവട്ടാനി മജെസ്റ്റിക് സ്ക്വയർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ മെയ് ഏഴിന് രാവിലെ 10.30ന് ഹാജരാക്കുക. മുൻപ് ബോർഡിൽ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർക്ക് ഇൻ്റർവ്യൂവിൽ മറ്റു മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കാം.
വാക്-ഇൻ-ഇന്റർവ്യൂവിൻ്റെ വിശദാംശങ്ങൾ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ www.kspeb.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ നമ്പർ: 0487-2374939, 9446978751.

Leave a Reply

Your email address will not be published. Required fields are marked *