THRISSUR

യു.പി.എസ്.സി പരീക്ഷാ പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ 2026 – 2027 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യു.പി.എസ്.സിയുടെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി വിദഗ്ധ ശിക്ഷണത്തില്‍ ആധുനിക സൗകര്യങ്ങളോടെ അക്കാദമിയിലെ അടുത്ത ബാച്ച് ജൂണ്‍ ആദ്യവാരമാണ് ആരംഭിക്കുന്നത്. ഒരു വര്‍ഷത്തെ റഗുലര്‍ ക്ലാസ്സ് റൂം ബാച്ച്, റഗുലര്‍ ഓണ്‍ലൈന്‍ ബാച്ച് എന്നിവയിലേക്കാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അമ്പത് ശതമാനം സബ്‌സിഡി ഉണ്ടായിരിക്കും. വിശദാംശങ്ങളും രജിസ്‌ട്രേഷനും www.kile.kerala.gov.in/kilelasacademy എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: kilelasacademy@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2479966, 8075768537 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.