സിനിമാ തിയ്യറ്ററുകളിലെ ഫുഡ് കോര്‍ട്ടില്‍ പരിശോധന നടത്തി
തൃശൂര്‍: ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ആശയുടെ നേതൃത്വത്തിലുള്ള ജില്ലാതല സ്ക്വാഡ് സിനിമാ തിയ്യറ്ററുകളിലെ പരിശോധന നടത്തി. തൃശൂര്‍ ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. മണികുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സി. കൃഷ്ണദാസ്, വി. ജിതിന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കാവുന്ന രീതിയില്‍ ജി.എസ്.ടി അടക്കമുള്ള വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്കി.



