വിവിധ ഒഴിവുകളിലേക്കുള്ള താത്കാലിക നിയമനങ്ങൾ
ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം
തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കെയര്‍ടേക്കര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ദിവസവേതനത്തിന് ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അംഗീകരിച്ച ബി.എഡ്, എം.എഡ് യോഗ്യത അഭികാമ്യം. കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 16 ന് രാവിലെ 11 ന് ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷകര്‍ അന്നേ ദിവസം വെള്ളക്കടലാസ്സില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുള്ള മുന്‍പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9446450053, 0487 2501965.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താത്ക്കാലിക നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് കുക്ക്, എഫ്.ടി.എസ്, ആയ, ഗാര്‍ഡിനര്‍ കം സ്‌കാവഞ്ചര്‍/ ഗാര്‍ഡിനര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമായതിനാല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും.
കുക്ക് തസ്തികയിലേക്ക് കെ ജി സി ഇ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ താഴ്ന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഗാര്‍ഡിനര്‍ കം സ്‌കാവഞ്ചര്‍/ ഗാര്‍ഡിനര്‍ എന്ന തസ്തികയിലേക്ക് കൃഷി പരിപാലത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമനങ്ങളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴിയായിരിക്കും നിയമനം. കുക്ക്, എഫ്.ടി.എസ് തസ്തികകളിലേക്ക് മെയ് 15 ന് രാവിലെ 10 നും മറ്റു തസ്തികകളിലേക്ക് മെയ് 16 ന് രാവിലെ 10 നും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2960400, 0480 2706100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
അഭിമുഖം നടത്തും
വനിത, ശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിച്ചു വരുന്ന ഗവ. ചിൽഡ്രൻസ് ഹോം, ഒബ്സർവേഷൻ ഹോം, പ്ലെയ്‌സ് ഓഫ് സേഫ്റ്റി എന്നീ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികമായി കെയർടെക്കർ, കുക്ക്, വാച്ച്‌മാൻ എന്നീ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി മെയ് 23 ന് രവിലെ 11 മണിക്ക് തൃശ്ശൂർ രാമവർമ പുരത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് – ഹോമിൽ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0487 2337794 എന്ന നമ്പറിൽ ബന്ധപ്പെടുക.
താത്ക്കാലിക നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സിവില്‍ ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമയും ഓട്ടോകാഡില്‍ പരിജ്ഞാനവുമാണ് യോഗ്യത. ആരോഗ്യ മേഖലയില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസം 27,500 രൂപയാണ് വേതനമായി ലഭിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 19 ന് രാവിലെ 10 ന് എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: http//nam.kerala.gov.in ഫോണ്‍: 0487 2939190.
താത്കാലിക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻ്റർ, സ്വീപ്പർ എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു . പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻപരിചയവുമുള്ള പട്ടികവർഗ്ഗക്കാർക്ക് മുൻഗണന നൽകും. അപേക്ഷകൾ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാംനില, ചാലക്കുടി – 680307 എന്ന വിലാസത്തിൽ മെയ് 25ന് മുൻപായി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 04802706100.



