കമ്മ്യൂണിറ്റി നഴ്സ് നിയമനം; അഭിമുഖം
തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷന്റെ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് പരിചരണ വിഭാഗത്തിലേക്ക് (പ്രൈമറി തലം) താത്ക്കാലികമായി കമ്മ്യൂണിറ്റി നഴ്സുമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും .
ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ചുരുങ്ങിയത് ഒന്നര വർഷത്തെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് (എ എൻ എം ) അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് ( ജി എൻ എം ) അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് പാസ്സായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ ബി സി സി പി എ എൻ കോഴ്സ് അല്ലെങ്കിൽ മൂന്ന് മാസത്തെ സി സി സി പി എൻ കോഴ്സ് പാസ്സായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരു ശരിപകർപ്പ് എന്നിവ സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക .
ഫോൺ നമ്പർ : 0487 2356052



