THRISSUR

നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബ് 36-ാം വാർഷികവും ദീപാവലി ബീച്ച് ഫെസ്റ്റിവലും

നാട്ടിക: നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെ 36-ാം വാർഷിക ആഘോഷങ്ങളുടെയും ദീപാവലി ബീച്ച് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് P. വിനു നിർവ്വഹിച്ചു. പള്ളം ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഷിതീഷ് ചെമ്പിപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി രഘുനാഥ് പൂരാടൻ സ്വാഗതപ്രസംഗം നടത്തി.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നാട്ടിക 1, 2 വാർഡുകളിലെ അർഹരായ കുടുംബങ്ങൾക്ക് മയ്യൂർ ഏകലവ്യൻ സ്മരണാർത്ഥം നൽകുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് A.R. ശ്രീകുമാർ നിർവ്വഹിച്ചു.
ചടങ്ങിൽ നാട്ടിക പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സനി രാജു, രണ്ടാം വാർഡ് മെമ്പർ സജിനി മുരളി, ബിജെപി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് സെന്തിൽ കുമാർ പി.വി, ബിജെപി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, അജീഷ് അനന്തൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സത്യരാജ് A.V നന്ദി രേഖപ്പെടുത്തിയ ഉദ്ഘാടന സമ്മേളനത്തിന് ശേഷം, വേദിയിൽ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ ‘കലാദീപം 2026’ നൃത്ത സംഗീത നിശ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *