THRISSUR

വലപ്പാട് ബീച്ച് വളവത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ തോറ്റംപാട്ട് മഹോത്സവവും സർപ്പബലിയും നടന്നു

രാവിലെ ഗണപതിഹോമം, നവകലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ഗുരു മുത്തപ്പന് കളം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് സർപ്പബലി, ദീപാരാധന, രാത്രി ദേവിക്ക് കളം, അത്താഴപൂജ എന്നിവ നടന്നു. സർപ്പബലിക്ക് പാതിരാക്കുന്നത്ത് മന പ്രസാദ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു . ക്ഷേത്രം ചെയർമാൻ ഭരതൻ വളവത്ത്, പ്രസിഡന്റ് സന്തോഷ് വി.പി, സെക്രട്ടറി.വി.കെ ബാലൻ, ട്രഷറർ വിശ്വംഭരൻ വളവത്ത്, മോഹൻദാസ്, വേലായുധൻ, ബാബു, ഹരീഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്ത ജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.