PoliticsTHRISSUR

ഒഐസിസി | ഇൻകാസ് കോർഡിനേഷൻ കമ്മിറ്റിക്ക് തൃശൂർ ഡി സി സി ഓഫീസിൽ ഇരിപ്പിടം

തൃശൂർ: തൃശൂർ ജില്ല ഒഐസിസി | ഇൻകാസ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ തൃശൂർ ഡി സി സി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഒഐസിസി | ഇൻകാസ് പ്രവർത്തകർക്ക് വാഗ്ദാനം ചെയ്ത പ്രത്യേക റൂമിന്റെ താക്കോൽ ദാനം ഡി സി സി പ്രസിഡന്റ്‌ ജോസ് വളളൂർ എൻ. പി. രാമചന്ദ്രന് താക്കോൽ നൽകി നിർവ്വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തിൽ രാഷ്ട്രീയ ഭേദമന്യേ തൃശൂർ ജില്ലയിലെ വിദേശത്തുള്ള എല്ലാ പ്രവാസികളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഓ ഐ സി സി യും ഇൻകാസും നടത്തുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും ഡി സി സി പ്രസിഡന്റ്‌ ജോസ് വളളൂർ പറഞ്ഞു. മുൻ എം എൽ എ ചന്ദ്രമോഹൻ, നെൽസൺ ഐപ്പ്, നാസർ കറുകപ്പാടത്ത്, ബെന്നി വാടാനപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. യോഗത്തിന്ന് എൻ. എ. ഹസ്സൻ സ്വാഗതവും ചന്ദ്രപ്രകാശ് എടമന നന്ദിയും രേഖപ്പെടുത്തി.