കരാത്തെ സമ്മർ ക്യാമ്പിന് ആവേശകരമായ സ്വീകാര്യത
തൃപ്രയാർ: കരാത്തെ ഗോജുക്കാൻ അസോസിയേഷനും ടി എസ് ജി എ കരാത്തെ അക്കാദമിയും സംയുക്തമായി തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന കരാത്തെ സമ്മർ ക്യാമ്പ് വിജയകരമായ 10 ദിവസം പിന്നിട്ടു. അഞ്ചു വയസ്സു മുതൽ 50 വയസ്സ് വരെ ഉള്ള നൂറിൽ അധികം പേർ ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും കരാത്തെ ബ്ലാക്ക് ബെൽറ്റുമായ കെ ആർ സാംബശിവൻ ഇന്ന് പരിശീലനത്തിന് നേതൃത്വം നൽകി. ടി എസ് ടി യെ കരാത്തെ അക്കാദമി ചീഫ് കോച്ച് മധു വിശ്വനാഥ്, ടി എസ് ജി എ ജനറൽ സെക്രട്ടറി സി ജി അജിത്ത് കുമാർ, ട്രഷറർ ദില്ലി രത്നം തുടങ്ങിയവർ പങ്കെടുത്തു. കരാത്തെ ഗോജുക്കാൻ അസോസിയേഷന്റെയും ടി എസ് ജി എ യുടെയും ഭാരവാഹികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ക്യാമ്പ് മെയ് 25ന് സമാപിക്കും.