BusinessGeneralKERALAMTHRISSUR

കര്‍ക്കിടക വാവ്; ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

തൃശ്ശൂർ: കര്‍ക്കിടക വാവിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള വടക്കേ ബസ് സ്റ്റാന്‍ഡ്, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്‍പികളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉല്‍പ്പന്നങ്ങള്‍, ചന്ദനത്തിരി, മെഴുകുതിരി, വിളക്കുതിരി, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഫോണ്‍: 0487-2338699.