കാര ചെമ്മീന്‍; ടെക്നിഷ്യനെ ആവശ്യമുണ്ട്
കൈപ്പമംഗലം: തൃശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കമ്മീഷന് അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള ടെക്നീഷ്യന്മാര് ഓഗസ്റ്റ് 5 ന് വൈകീട്ട് 3 നകം തൃശ്ശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാം. വിലാസം മത്സ്യഫെഡ് പ്രോണ്‍ ഹാച്ചറി പുന്നക്കച്ചാല്‍ കൈപ്പമംഗലം ബീച്ച്, തൃശൂര്‍. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 9526041111, 9526041119.