KERALAMTHRISSUR

ഏഴാം തരം തുല്യതാ പരീക്ഷകള്‍ ആരംഭിച്ചു

കൊടകര: സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയില്‍ 7 കേന്ദ്രങ്ങളിലായി 104 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. ഇന്നലെയും ഇന്നുമായാണ് (ശനി, ഞായര്‍) പരീക്ഷ നടത്തുന്നത്. നാലാം തരം പരീക്ഷ ഇന്ന് (ഞായര്‍) നടക്കും. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ പദ്ധതിയുടെ പരീക്ഷയായ ‘മികവുത്സവം’ കൊടകര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. പട്ടികജാതിവിഭാഗങ്ങളിലുള്ള പഠിതാക്കള്‍ക്കായുള്ള ‘നവചേതന’ പദ്ധതിയുടെ നാലാം തരം പരീക്ഷയും ഇന്ന് (ഞായര്‍) ചേലക്കര പഞ്ചായത്തില്‍ നടക്കും.