KERALAMTHRISSUR

അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിന് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 50 വയസിനു മുകളില്‍ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുളള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.