തൃപ്രയാറിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തൃപ്രയാർ : ദേശീയപാത 66ൽ തൃപ്രയാർ വി.ബി. മാളിനടുത്ത് കണ്ടെയ്നർ ലോറിയും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടു. പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം, രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.