KERALAMTHRISSUR

പട്ടികജാതി; പട്ടികവര്‍ഗ്ഗ വികസന പദ്ധതികളുടെ ജില്ലാതല അവലോകനയോഗം നാളെ

തൃശ്ശൂര്‍: പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുതല പദ്ധതികളുടെ ജില്ലാതല അവലോകനയോഗവും സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടികളുടെ വിലയിരുത്തലും പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കലക്ടറേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേരും. സെപ്തംബര്‍ 27 രാവിലെ 9 ന് നടക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ വകുപ്പു മേധാവികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.