THRISSUR

‘അമ്മയ്ക്കൊരു ഭവനം’ പദ്ധതിക്ക് ജനപിന്തുണ ഏറുന്നു

വലപ്പാട്: അപ്പച്ചന്റെയും അമ്മച്ചിയുടെയും ഓർമ്മകൾ സ്മരിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേർന്ന സുദിനത്തിൽ, ‘അമ്മയ്ക്കൊരു ഭവനം’ പദ്ധതിയിലേക്ക് സ്നേഹസമ്മാനമായി ചെക്ക് കൈമാറി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടന്റെ സഹസംവിധായകനായിരുന്ന എ.സി. സാബുവിന്റെയും സെന്റ് സെബാസ്റ്റ്യൻ ആർ.സി. എൽ.പി. സ്കൂളിലെ അധ്യാപികയായിരുന്ന ആനി സാബുവിന്റെയും ഓർമ്മയ്ക്കായാണ് മക്കളായ ഹെൻട്രി സാബു, ഹാരി സാബു എന്നിവർ ചെക്ക് കൈമാറിയത്.
നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് കോ-ഓർഡിനേറ്റർ ശലഭജ്യോതിഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘അമ്മയ്ക്കൊരു ഭവനം’ പദ്ധതിയിലേക്കുള്ള സംഭാവന ശലഭജ്യോതിഷിന് കൈമാറി. സി.എ. ആവാസ് മാസ്റ്റർ, അഡ്വ. ടി.എ. പ്രേംദാസ്, ലാൽ കച്ചിലം, പി.എൻ. പ്രൊവിന്റ്, സലിം വീ. ദിവാകരൻ, റോജി എം. വർഗീസ്, ജോസ് താടിക്കാരൻ, പോൾ ചിറ്റിലപ്പിള്ളി, ഫാം ഫ്രഷ് സത്താർ, ബാലൻ പുതുപ്പറമ്പിൽ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.