ഗൃഹശ്രീ ഭവന പദ്ധതി; സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും
തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉല്‍പ്പെടുത്തി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് 2 ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് സി. അച്യുതമേനോന്‍ പഠന ഗവേഷണ കോന്ദ്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.