സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും മക്കള്‍ക്ക് 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ലോട്ടറി വില്‍പന തുടര്‍ന്നുവരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മാത്രമാണ് അപേക്ഷിക്കാവുന്നതെന്ന് തൃശ്ശൂര്‍ ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം അംഗത്വ പാസ്ബുക്കിന്റെ പകര്‍പ്പ്, പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയും ക്ഷേമനിധി അംഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥിയുടെ ആധാറിന്റെ കോപ്പി എന്നിവ നല്‍കണം. പത്താം ക്ലാസിനു ശേഷം റെഗുലര്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 30ന് മുന്‍പ് ലഭിക്കണം. ഫോണ്‍ 0487 – 2360490.