താത്കാലിക അധ്യാപകരെ നിയമിക്കുന്നു
രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2025 – 26 അധ്യയനവർഷത്തിൽ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബി.എ ഹിന്ദി, എം.എ ഹിന്ദി(55 ശതമാനം), ബി എഡ് ഹിന്ദി, കെ ടെറ്റ് (കാറ്റഗറി 3), സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. എം.എഡ്, എം.എ എജുക്കേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 13 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2332340, 9446788320



