മിടുക്കന്മാർക്കും മിടുക്കികൾക്കും സൈക്കിള്‍ സമ്മാനിച്ച് ആദരം
പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ “ഹൃദയത്തിലെന്നും എൻ്റെ ഗ്രാമം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയപൂര്‍വ്വം അനുമോദനം തുടരും’ എന്ന പരിപാടിയിൽ 33 വിദ്യാർത്ഥികളെ സ്നേഹപൂർവം ആദരിച്ചു. വിമുക്തഭട ഭവനിൽ നടന്ന ചടങ്ങിൽ, എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്, ഉന്നത വിജയം നേടിയവരും, മദളം കലയിൽ എ ഗ്രേഡ് നേടിയ ശ്രീനിധിൽ, യു എസ് എസ് വിന്നർ ആൽഫ്രീനോ എന്നിവരെയും ആദരിച്ചു.
നൈപുണ്യ സുരഭി ദാസ്, എസിൽഡ ലൂയീസ്, അശ്വിൻ കെ ദിവ്യൻ എന്നിവർക്കാണ് സൈക്കിള്‍ സമ്മാനമായി നൽകിയത്.

വാർഡ് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷനായി. അഡ്വ. ഏ.യു. രഘുരാമൻ പണിക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ്, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ജോമി പി.എൽ, ഫുട്ബോൾ കോച്ച് സത്യൻ പി.ബി, എ ഡി എസ് പ്രസിഡണ്ട് വിജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടി വർക്കർമാരായ കെ.ബി. അഞ്ചു, അഷ്ടമി, ഹെൽപ്പർമാരായ ഗീത, നിമ്മി പ്രേംലാൽ എന്നിവരും, സംഘാടകസമിതി അംഗങ്ങളായ രേണുക റിജു, ഷാലി ഫ്രാൻസിസ്, ലൂയീസ് താണിക്കൽ, റിജു കണക്കന്തറ, ഹിമ രജ്ഞിതൻ എന്നിവർ നേതൃത്വം നൽകി.



