മിന്നും വിജയത്തിൽ തൃശ്ശൂർ ജവഹർ നവോദയ വിദ്യാലയം
മിന്നും വിജയം കരസ്ഥമാക്കി തൃശ്ശൂർ ജവഹർ നവോദയ വിദ്യാലയം. 2024- 25 അധ്യയന വർഷത്തെ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് സി ബി എസ് ഇ പരീക്ഷകളിലാണ് ദേശീയതലത്തിൽ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കിയത്. 100 ശതമാനം വിജയം കരസ്ഥമാക്കി ഹൈദരാബാദ് റീജിയണിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ 71 വിദ്യാർത്ഥികളും 100 ശതമാനം ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി. പത്താം ക്ലാസ് പരീക്ഷ എഴുതിയ 77 വിദ്യാർഥികളിൽ 75 വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസും അതിൽ 64 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെ ഫസ്റ്റ് ക്ലാസും നേടി.
പന്ത്രണ്ടാം ക്ലാസ് സയൻസ് വിഷയത്തിൽ വിദ്യാർത്ഥികളായ വി ആർ സഞ്ജയ്, അനികേത് രാജേന്ദ്രൻ, ജനക് സി ജോബി, എന്നിവരും പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിഷയത്തിൽ വിദ്യാർത്ഥികളായ ബസന്ത് ബാലു, പി വി ശബരിനാഥ്, വേദ ദേവൻ എന്നിവരും പത്താം ക്ലാസ്സ് പരീക്ഷയിൽ എ എം അവന്തിക, കെ കാർത്തിക എന്നിവരും 97 ശതമാനത്തിനു മുകളിൽ മാർക്കുകൾ കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ തൃശ്ശൂർ ജവഹർ നവോദയ വിദ്യാലയത്തിനുള്ള പുരസ്‌കാരം ഹൈദരാബാദിൽ നടന്ന പ്രിൻസിപ്പൽ കോൺഫറൻസിൽ വച്ച് വൈസ് പ്രിൻസിപ്പൽ ഡോ എൻ ദിനീഷ് ഏറ്റുവാങ്ങി.



