THRISSUR

ഡ്രോൺ പൈലറ്റ് ലൈസൻസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകൃത ഡ്രോൺ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കാസർഗോഡ്, കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് ഡി.ജി.സി.എ സാക്ഷ്യപ്പെടുത്തിയ പത്ത് വർഷ കാലാവധിയുള്ള ലൈസൻസ് ലഭിക്കും. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്ട്രക്ടർമാർ, ലൈവ് ഡ്രോൺ ഫ്ലൈയിങ് സെഷനുകൾ ഈ മേഖലയിൽ ജോലി തേടുന്നവർക്ക് പ്ലേസ്മെൻ്റ് പിന്തുണ എന്നിവയും കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചോ, www.csp.asapkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999780, 9495999704.