THRISSUR

നാട്ടികയിൽ ഓരുജലത്തിലെ മത്സ്യകൂടുകൃഷിയിൽ നൂറുമേനി കൊയ്തത് സുരേഷ് ബാബു

മത്സ്യകർഷകർക്കു കൈത്താങ്ങാകാൻ സംസ്‌ഥാന ഫിഷറീസ് വകുപ്പും കേന്ദ്രസർക്കാരും സംയുക്തമായി നടത്തുന്ന പി എം എം എസ് വൈ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടിക കനോലി കനാലിലെ ഓരുജല മത്സ്യ കൂടുകളിൽ നിന്നും നൂറുമേനി മത്സ്യം കൊയ്ത് സുരേഷ് ബാബു എന്ന മത്സ്യകർഷകൻ. മത്സ്യ വിളവെടുപ്പ്‍ ഉത്സവത്തിൻ്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് നിർവഹിച്ചു, നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു ചടങ്ങിലെ അധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ ആയ സി എസ് മണികണ്ഠൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അശ്വിൻ രാജ് പദ്ധതിയുടെ വിശദീകരണം നടത്തി. പൊതുജലാശയങ്ങളെ മത്സ്യകൃഷിക്കായി പരിസ്ഥിതി സൗഹൃദ രീതിയിൽ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കനാലുകളുടെ സ്വാഭാവിക നീരൊഴുക്കിനും പൊതു ഗതാഗത്തിനും തടസ്സമാകാത്ത രീതിയിൽ ആണ് കൂടുകൾ നിർമിച്ചിരിക്കുന്നത് . നാട്ടിക കനോലി കനാലിൽ ചെമ്മാപ്പിള്ളി തൂക്കുപാലത്തിനു സമീപം നാല് (4) മീറ്റർ നീളവും മൂന്ന് ( 3) മീറ്റർ വീതിയും 2.5 മീറ്റർ ആഴവുംവരുന്ന രണ്ടു (2) മത്സ്യ കൂടുകൾ ആണ് എഛ് ഡി പി ഇ വലകളും ഫ്ലോട്ടിങ് ബാരൽസ് അടങ്ങുന്ന ജി ഐ ഫ്രെമിൽ തീർത്തത്. ഈ പദ്ധതിക്ക് ആകെ ചെലവ് മൂന്ന് ലക്ഷം രൂപയാണ് ഇതിൽ നാൽപതു ശതമാനമാണ് (40%) സബ്സിഡിയായി ലഭിക്കുന്നത് . 2024 നവംബർ മാസത്തിൽ ഈ കൂടുകളുടെ നിർമാണം പൂർത്തീകരിച്ചതും ഓരുജല മൽസ്യങ്ങൾ ആയ കാളാഞ്ചി,ചെമ്പല്ലി ഒരു മീറ്റർ ക്യുബിൽ 20 എണ്ണം, കരിമീൻ ഒരു മീറ്റർ ക്യുബിൽ 90 എണ്ണം എന്ന കണക്കിൽ ആണ് നവംബർ മാസത്തിൽ തന്നെ 4-6 സെന്റി മീറ്റർ വലിപ്പം വരുന്ന കാളാഞ്ചി, കരിമീൻ, ചേമ്പല്ലി എന്നി മൽസ്യക്കുഞ്ഞുങ്ങളെ തൃശ്ശൂർ അഴിക്കോട്- റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിൽ നിന്നും വാങ്ങി നിക്ഷേപിച്ചത്. 6-7 മാസകാലയളവിൽ 350 കിലോ ഗ്രാമോളം മത്സ്യങ്ങളാണ് ഈ കൂടുകളിൽ നിന്നും പിടിച്ചുഎടുത്തത്. നൂറു മീറ്റർ ക്യൂബ് വരുന്ന ഒരു കൂടിൽനിന്നും ഒരു വർഷത്തിൽ ആയിരം കിലോഗ്രാം വരെ മൽസ്യം ഉൽപാദിപ്പിക്കാം. ഒരു കിലോ വരുന്ന കാളാഞ്ചിക്കും ചെമ്പല്ലിക്കും കരിമീനും ആവശ്യക്കാർ അധികമായി ഉണ്ട്, മാർക്കറ്റിൽ 600 മുതൽ 700 രൂപ വരെ വില ലഭിക്കാറുണ്ട് . ഈ മൽസ്യങ്ങളിൽ മാംസാഹാരികൾ ആയ ചെമ്പല്ലി കാളാഞ്ചി എന്നി മത്സ്യങ്ങൾക്ക് ഫിഷ് ഹാർബറിൽ നിന്നും കിലോക്ക് 35 രൂപ എന്ന നിരക്കിൽ ലഭിക്കുന്ന മൂല്യം കുറവുള്ള മൽസ്യങ്ങളെ ആണ് ദിവസത്തിൽ മൂന്ന് നേരം ഭക്ഷണം ആയി നൽകുന്നത്, ഇത് കൂടാതെ 40-45% പ്രോട്ടീൻ അടകുന്ന കൊമേർഷ്യൽ ഫ്ലോട്ടിങ് പെല്ലറ്റ് ഫിഷ് ഫീഡ് കൂടെ കിലോക് 110 രൂപ എന്ന നിരക്കിൽ നിലവിൽ ലഭ്യമാണ്. കൊമേർഷ്യൽ ഫിഷ് ഫീഡ് നൽകുന്നത് കരിമീൻ കാളാഞ്ചി ചെമ്പല്ലി എന്നി മീനുകൾക്ക് ഉത്തമമാണ്. നല്ല പ്രോട്ടീൻ അടങ്ങുന്ന തീറ്റയു, ജലാശയത്തിലെ വെള്ളത്തിൻ്റെ ഗുണനിലവാരം തൃപ്തികരം ആണെകിൽ കാളാഞ്ചി ചെമ്പല്ലി പോലുള്ള മൽസ്യങ്ങൾ ഏകദേശം ആറു ടു ഏഴു (6-7) മാസംകൊണ്ട് 700 മുതൽ ഒരു കിലോഗ്രാം വരെ തൂക്കംവരും. നാട്ടിക മത്സ്യഭവൻ PMMSY എന്ന പദ്ധതിയിലൂട മത്സ്യക്കൃഷിക്കും വിപണനത്തിനും ആയി വകയിരുത്തിയ തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയിൽ, എൺപത്തി ആറ് ലക്ഷം രൂപയാണ് – ബയോഫ്ലോക്ക് , റി സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ലൈവ് ഫിഷ് വെൻഡിങ് സെന്റർ മത്സ്യവിപണനത്തിനായിട്ടുള്ള വാഹനങ്ങൾ, അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ എന്നി പദ്ധതികളിലൂടെ കഴിഞ്ഞ അഞ്ചു വർഷം ചെലവഴിച്ചത്. സബ്സിഡി തുകയുടെ 40% തുക വഹിക്കുന്നത് സംസ്ഥാന സർക്കാരും 60% തുക വഹിക്കുന്നത് കേന്ദ്ര സർക്കാരും ആണ്. ട്രോൾ ബാൻ സമയവും പ്രതികൂല മൂൺസൂൺ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കടൽ മൽസ്യങ്ങളുടെ ലഭ്യത വളരെ അതികം കുറഞ്ഞ സാഹചര്യത്തെ മറികടക്കാൻ ഫിഷറീസ് ഡിപ്പാർട്മെന്റ് സംസ്ഥാനത്തെ എല്ലാ മത്സ്യകർഷകരേയും ഏകോപിച്ചുകൊണ്ട് കൃഷിചെയ്‌ത നാടൻ മത്സ്യങ്ങളുടെ യഥാസമയത്തെ ലഭ്യത ജനങ്ങളിലേക്ക് എത്തിക്കുവാൻവേണ്ട നടപടികൾ സ്വീകരിച്ചുവരുന്നു.