കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ
കന്യാകുമാരി: കന്യാകുമാരി കുലശേഖരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീനവൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍.
കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രഫസര്‍ പരമശിവം ആണ് അറസ്റ്റിലായത്.
അധ്യാപകന്‍ പീഡിപ്പിച്ചെന്ന് മരിച്ച സുകൃതയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. അധ്യാപകനെയും ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികളെയും നേരത്തെ കോളജ് സസ്പെന്‍ഡ് ചെയ്തിരുന്നു.
തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകള്‍ സുകൃതയാണ് (27) ജീവനൊടുക്കിയത്. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് സുകൃത. മരിച്ച ദിവസം ക്ലാസില്‍ വരാതെ സുകൃത ഹോസ്റ്റല്‍ മുറിയില്‍ തന്നെ തുടരുകയായിരുന്നു. മറ്റു വിദ്യാര്‍ത്ഥിനികള്‍ രാത്രിയില്‍ മുറിയില്‍ എത്തിയപ്പോഴാണ് സുകൃതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.