THRISSUR

‘ദേശീയപാതയിലെ വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ഭീഷണി’; ലത്തീഫ് കെട്ടുമ്മൽ

ചേറ്റുവ: ദേശീയപാത 66 എങ്ങണ്ടിയൂർ അഞ്ചാം കല്ലിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർ ക്കും,കാൽനട യാത്രക്കാർക്കും വൻ ഭീഷണിയാകുന്നു, മഴ ശക്തമാകുമ്പോൾ ദേശീയപാതയിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ദേശീയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ ദിനംപ്രതി യാത്ര ചെയ്യുന്നതും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളും വാഹനങ്ങളും കടന്നു പോകുന്നതും ഈ വെള്ളക്കെട്ടിലൂടെയാണ്, ദേശീയ പാത കരാർ കമ്പനി ഉദ്യോഗസ്ഥർ രൂക്ഷമായ വെള്ളക്കെട്ട് കണ്ടിട്ടും കണ്ടില്ലന്നു നടി ക്കുകയാണെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷക്കാലത്തും പ്രദേശവാസികളും, കാൽനടയാത്രക്കാരും, വാഹന യാത്രക്കാരും ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിച്ചതാണെന്നും സമൂഹ്യപ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ ചൂണ്ടിക്കാട്ടി.
ചേറ്റുവ ഹാർബറിൽ പോയി വരുന്ന മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിക്കുന്നുണ്ട്, ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളക്കെട്ടിന് സമീപമായതുകൊണ്ട് വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുമ്പോൾ യാത്രക്കാരുടെയും, ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളുടെ യൂണിഫോമിലേക്കും ചളി വെള്ളം തെറിക്കുന്നത് പതിവ് കാഴ്ചയാണ്, സമീപപ്രദേശത്തുള്ള കച്ചവട സ്ഥാപനങ്ങൾക്ക് ഈ വെള്ളക്കെട്ട് ഏറെ ദുരിതമാണ് നൽകുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്ക് പൊതു ജനങ്ങൾക്ക് കടന്നു വരാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. പൊതുജനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും, വാഹന യാത്രക്കാർക്കും, വൻ ഭീഷണിയായി നിൽക്കുന്ന വെള്ളക്കെട്ട് നീക്കാൻ ദേശീയപാത കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി സ്വീകരിക്കണമെന്നും, പല സ്ഥലങ്ങളിലും ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിനായി വേണ്ട നടപടി സ്വീകരിക്കണമെന്നും, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയായി നിൽക്കുന്ന ദേശീയപാതയിലെ വെള്ളക്കെട്ടിന് ഇനിയും ഉദ്യോഗസ്ഥർ പരിഹാരം കണ്ടില്ലെങ്കിൽ നിയമ സഹായം തേടുമെന്നും ലത്തീഫ് കെട്ടുമ്മൽ അറിയിച്ചു.