THRISSUR

അവിണിശ്ശേരി കൃഷിഭവൻ്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

അവിണിശ്ശേരി കൃഷിഭവൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. 2024-25 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

അവിണിശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഹരി സി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ജയരാജൻ, ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഐ ജോൺസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിൽ ചാണാശ്ശേരി, ഗീത ശ്രീധരൻ, കെ.എ പ്രദീപ്, വൃന്ദ ദിനേശ്, ശ്രീജിത്ത് എൻ.ബി, രാജു എ.ആർ, ശാരിക പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം സായ രാമചന്ദ്രൻ, കൃഷി ഓഫീസർ ഷഹനാസ് എം.ആർ, കൃഷി അസിസ്റ്റൻ്റ് ലിഷ കെ.ആർ, ഫീൽഡ് അസിസ്റ്റൻ്റ് ഹേന സജീവ്, തുടങ്ങിയവർ പങ്കെടുത്തു.