ടെണ്ടർ ക്ഷണിച്ചു
മണ്ണുത്തി: സംസ്ഥാന ബയോ കൺട്രോൾ ലാബ് മണ്ണുത്തിയിൽ ഹൈടെൻഷൻ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ്റെ ദൈനംദിന പ്രവർത്തനവും അറ്റകുറ്റപ്പണികളും ചെയ്യുന്നതിന് വാർഷിക പരിപാലന കരാറിനായി (എ.എം.സി) ടെണ്ടർ ക്ഷണിക്കുന്നു. ടെൻഡർ മുദ്രവച്ച കവറിന് പുറത്ത് ഇനം. നമ്പർ പേരുവിവരം എന്നിവരെ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോൾ ലാബ് മണ്ണുത്തി എന്ന വിലാസത്തിൽ നവംബർ പത്തിന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കിട്ടത്തക്ക വിധത്തിൽ അയക്കേണ്ടതാണ്. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് ടെണ്ടർ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ www.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0487 2374605.



