ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പത്ത് സീറ്റുകളാണ് ഈ കോഴ്സിന് ലഭ്യമായിട്ടുള്ളത്.
ആറ് മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻ്റ് അസിസ്റ്റൻസ് ലഭിക്കും. പ്ലസ് ടൂ, ഐ.ടി.ഐ, അല്ലെങ്കിൽ ഡിപ്ലോമയാണ് കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
ക്ലാസുകൾ സെപ്റ്റംബർ 29-ന് ആരംഭിക്കും. ഫോൺ- 9495999688, 9496085912



