വയോജന കലാമേള സംഘടിപ്പിച്ചു
തൃക്കൂർ ഗ്രാമപഞ്ചായത്തിൻ്റെ 2025 -26 സാമ്പത്തിക വർഷത്തെ പദ്ധതി ഫണ്ട് വിനിയോഗിച്ച് വയോജനങ്ങൾക്ക് വേണ്ടി നടത്തിയ വയോജന കലാമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് നിർവഹിച്ചു. വയോധികർക്ക് വേണ്ടി വിവിധ കളികളും, കലാപരിപാടികളും വയോജന കലാമേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾസൺ തെക്കും പീടിക, മിനി ഡെന്നി പനോക്കാരൻ, പഞ്ചായത്ത് അംഗങ്ങളായ ജിഷ ഡേവിസ്, മോഹനൻ തൊഴുക്കാട്ട്, സൈമൺ നമ്പാടൻ, അനൂ പനംകൂടൻ, ഹനിത ഷാജു, ഷീബ നികേഷ്, മായാ രാമചന്ദ്രൻ, ഗിഫ്റ്റി ഡെയ്സൺ, ഐ സി ഡി.എസ് സൂപ്പർവൈസർ ആൻസി, സി ഡബ്ലു എഫ് അനില ബാബു, അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു



