THRISSUR

കിള്ളന്നൂർ വില്ലേജിന് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്

വടക്കാഞ്ചേരി: 2025-26 സാമ്പത്തിക വർഷം സ്മാർട്ട് റവന്യു ഓഫീസുകൾ പദ്ധയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി മണ്ഡത്തിലെ കിള്ളന്നൂർ വില്ലേജ് ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. കിള്ളന്നൂർ വില്ലേജിനെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യം ഉന്നയിച്ചത് പരിഗണിച്ചാണ് 50 ലക്ഷം രൂപ അനുവദിക്കാൻ റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നടപടി സ്വീകരിച്ചത്.